Breaking News

ലോകത്ത് കോവിഡ് മരണം 1,05,000 കടന്നു; മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക


ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി അയ്യായിരം കടന്നു. പതിനേഴ് ലക്ഷത്തി ഇരുപത്തിയേഴായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗികളുടെ എണ്ണം 5 ലക്ഷം കടന്നു. ഇറ്റലിയില്‍ 19,468 പേരാണ് ആകെ മരിച്ചത്. സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ സ്ഥിതിയും അതീവ ഗുരുതരമാണ്.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ശനിയാഴ്ച രാത്രി ലഭ്യമായ കണക്ക് അനുസരിച്ച് ആകെ 8063 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 166 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് കേസുകള്‍ 1069 ആയി. ഇന്ന് അഞ്ച് രോഗികളാണ് ഡല്‍ഹിയില്‍ മരിച്ചത്.

മഹാരാഷ്ട്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1761 ആയി. തെലങ്കാനയില്‍ ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 16 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കോവിഡ് മരണം 14 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top