നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ജോർദാനിൽ കുടുങ്ങി.മടങ്ങി എത്താൻ സഹായമഭ്യർത്ഥിച്ചു സിനിമാ സംഘം ഫിലിം ചേംബറിന് ഇമെയിൽ അയച്ചു. ആട് ജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് 58 അംഗ സംഘം ജോർദനിൽ എത്തിയത്. ഷൂട്ടിംഗ് മുടങ്ങി. തുടർന്നാണ് സംഘം സഹായം തേടിയത്.എട്ടാം തീയതി വരെയാണ് ഇവർക്ക് വിസ ഉള്ളതെന്നാണ് സൂചന.ജോർദാനിലെ കൊറോണ മുൻകരുതൽ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചിത്രീകരണം മുടങ്ങാൻ കാരണമായത് എന്നാണ് ഇമെയിലിൽ പറയുന്നത്.
പൃഥ്വിരാജും ബ്ലെസിയും ജോർദാനിൽ കുടുങ്ങി; സഹായമഭ്യർത്ഥിച്ച് ഇമെയിൽ
By
April 1, 2020 9:08 am