കോവിഡ് 19 വൈറസ് ബാധ താരതമ്യേന പ്രായമായവരിലാണ് കൂടുതൽ അപകടം ഉണ്ടാക്കുക എന്നായിരുന്നു ധാരണ. എന്നാൽ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ബെൽജിയത്തിൽ 12 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചത്.മരിക്കുന്നതിനു മുമ്പ് പെൺകുട്ടിക്ക് മൂന്നു ദിവസമായി പനി ഉണ്ടായിരുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച് പുറത്തു വരുന്ന ഏക വിവരം. ബെൽജിയത്തിൽ കൊറോണ ബാധിച് ഇതുവരെ 705 പേർ മരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ നേരത്തെ 16 വയസുള്ള പെൺകുട്ടി മരിച്ചിരുന്നു. പാരീസിൽ ആയിരുന്നു പെൺകുട്ടി മരിച്ചത്.
അതേസമയം ലണ്ടനിൽ 13 വയസ്സുള്ള ആൺകുട്ടിയും മരിച്ചതായി റിപ്പോർട്ടുണ്ട്.