കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ കല്യാണ്‍ സില്‍ക്സ്. കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളും മാര്‍ച്ച് 22 മുതല്‍ 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചു.
അതേസമയം, ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കല്യാണിന്റെ സൂപ്പർമാർക്കറ്റുകൾ എല്ലാം തന്നെ മാർച്ച് 23 മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. പനിയുടെ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ ഇരിക്കാൻ നിർദ്ദേശിച്ചു. ഇവർക്കായി സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നതാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline