Entertainment

രണ്‍വീര്‍ നായകനായെത്തുന്ന ’83’ ചിത്രത്തിന്റെ റിലീസ് നീട്ടി

രണ്‍വീര്‍ സിംഗ് നായകനായെത്തുന്ന ’83’ ചിത്രത്തിന്റെ റിലീസ് നീട്ടി. ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ മാറി സാധാരണ ജനജീവിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചെത്തിയതിനു ശേഷം പുതിയ റിലീസ് തിയ്യതി അറിയിക്കുന്നതായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
”എല്ലാവരും കൊറോണ പ്രതിരോധത്തിനുള്ള ജാഗ്രതാനിര്‍ദേശങ്ങളും മുന്‍കരുതലുകളുമെടുക്കണം. പ്രതിബന്ധങ്ങളോട് പോരാടുന്ന ഒരാളുടെ കഥയാണ് ’83’ പറയുന്നത്. നമ്മളും ഇതിനെയെല്ലാം തരണം ചെയ്ത് ഉടനെ തിരിച്ചുവരുമെന്ന് കരുതുന്നു.” – രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top