ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ പടയോട്ടം തുടരുമ്പോൾ രാജ്യത്തിന് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ചരിത്ര മുഹൂർത്തത്തിന്റെ കഥ അണിയറയിൽ ഒരുങ്ങുകയാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ വൻതാര നിരകൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്. അതിലേറ്റവും എടുത്ത പറയേണ്ട പേരാണ് രൺവീർ സിംഗിന്റേത്. അന്നത്തെ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്നത് രൺവീറാണ്.
തന്റെ 34ാം പിറന്നാൾ ദിനത്തിൽ 83യുടെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ബോളിവുഡ് താരം.