Latest News

വിവാഹം കഴിഞ്ഞ കാര്യം മറന്ന് ദീപിക; ഓര്‍മ്മിപ്പിച്ച് അവതാരക


ബോളിവുഡിന്റെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍.വിവാഹം കഴിഞ്ഞതോടെ ബോളിവുഡിന്റെ പ്രിയ താരജോഡികളുമായി മാറിയിട്ടുണ്ട് ദീപികയും രണ്‍വീര്‍ സിംഗും.

അടുത്തിടെ തന്റെ സ്ഥാപനമായ ലിവ്, ലവ്, ലാഫിന്റെ ഒരു പരിപാടിയില്‍ സംസാരിക്കവെ രസകരമായൊരു സംഭവമുണ്ടായി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. വീഡിയോയില്‍, ”ഞാന്‍ ഒരു മകളാണ്, ഞാന്‍ ഒരു സഹോദരിയാണ്, ഞാന്‍ ഒരു നടിയാണ്” എന്ന് ദീപിക പറയുന്നു, അപ്പോള്‍ അവതാരക ദീപികയോട് ചോദിക്കുന്നു, ”ഒരു ഭാര്യ?” ദീപിക ചിരിച്ചുകൊണ്ട് പറയുന്നു, ”ഞാന്‍ ഒരു ഭാര്യയാണ്, ദൈവമേ, ഞാന്‍ മറന്നു!,” എന്ന്. ഇത് സദസിലുള്ളവരെയും ചിരിയിലാഴ്ത്തി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top