Kerala

കേരള പോലീസിന്റെ ‘കൈകഴുകല്‍ ഡാന്‍സ്’ അമേരിക്കയിലും വൈറൽ

തിരുവനന്തപുരം: കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് ബോധവല്‍ക്കരണത്തില്‍ കേരള പൊലീസും സജീവമാണ്.’ബ്രേക്ക് ദ ചെയിന്‍’ ക്യാംപെയിനിന്റെ ഭാഗമായി കൈ കഴുകേണ്ട ആവശ്യകതയെ പറ്റി ഡാന്‍സ് ചെയ്ത് കാണിച്ച കേരള പോലീസിന്റെ വീഡിയോ വൈറലായിരുന്നു. മലയാളികള്‍ ഏറ്റെടുത്ത വീഡിയോ ഇപ്പോള്‍ അമേരിക്കയിലും ശ്രദ്ധേയമാകുകയാണ്. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്സ് ന്യൂസ് ടിവിയിലാണ് ഈ വീഡിയോ പുറത്തുവന്നത്.

‘പ്രവര്‍ത്തിക്കാം, നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം, കേരള പോലീസ് ഒപ്പമുണ്ട്’ എന്ന കുറിപ്പോടെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്  വീഡിയോ പുറത്തുവിട്ടത്.

നമ്മുടെ പോലീസിന്റെ "കൈ കഴുകൽ " ഡാൻസ് അമേരിക്കൻ ഫോക്സ് ന്യൂസ് റ്റി വി യിൽ! സല്യൂട് പോലീസേ!

Posted by Ethiran Kathiravan on Thursday, March 19, 2020

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top