ആശിച്ചൊരു തുണിക്കട തുടങ്ങി അതിന് കൊറോണയെന്ന് പേരിട്ടപ്പോള്‍ വരാനിരിക്കുന്ന കൊറോണയെ കുറിച്ച് കൊച്ചിക്കാരന് പരീത് ചിന്തിച്ചിരുന്നില്ല. കടയ്ക്ക് മുന്നിലൂടെ പോകുന്നവര്‍ ഒരിക്കല്‍ കൂടെ ബോര്‍ഡിലേക്ക് നോക്കുകയും ചിലര്‍ സെല്‍ഫി എടുക്കുകയും ചെയ്തതോടെയാണ് പരീതിന് കാര്യം മനസിലായത്. കൊറോണയെന്ന് ടെക്സ്റ്റൈല്‍സിന് പേരിട്ടപ്പോഴൊന്നും അത് ഇങ്ങനെയാകുമെന്ന് പരീത് വിചാരിച്ചിരുന്നില്ല. ഡിക്ഷ്ണറി നോക്കിയപ്പോള്‍ കിരീടം എന്നര്‍ഥം വരുന്ന കൊറോണ കണ്ടെന്നും കടയുടെ പേരായി സ്വീകരിച്ചുവെന്നാണ് പരീത്് പറഞ്ഞത്. കടയുടെ പേരില്‍ കൊറോണ പരീതെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നതും. എന്തായാലും പേരിലെ കൊറോണയെ കടയ്ക്കുള്ളില്‍ കയറ്റാന്‍ പരീത് തയ്യറല്ല. വസ്ത്രവും തയ്യല്‍ സാമഗ്രികളും വാങ്ങാന്‍ വരുന്നവര്‍ക്കായി സാനിറ്റൈസര്‍ പരീത് കരുതിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)