Kerala

11 വർഷമായി ഹോട്ടലിലെത്തി സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഒരു സ്പെഷ്യൽ അതിഥി ഉണ്ട്; പാഞ്ഞാളിലെ വേറിട്ട കാഴ്ച/video


തൃശൂര്‍: പാഞ്ഞാള്‍ ഗ്രാമത്തിലെ ധന്യ രമ്യ ഹോട്ടലില്‍ എത്തിയാല്‍ പലയിടത്തും കാണാത്ത ഒരു കാഴ്ച കാണാം. ചായ കുടിക്കാനെത്തുന്നവരില്‍ ഒരു സ്‌പെഷ്യല്‍ അതിഥി കൂടി ഇവിടെ ഉണ്ടാകും.

11 വര്‍ഷം സ്ഥിരമായി ഒരു കാക്ക ഇവിടെ വന്ന് ഭക്ഷണം കഴിക്കും. അനിയേട്ടനെന്ന സേതുമാധവന്റെ സ്വന്തം കടയിലാണ് ഈ വേറിട്ട കാഴ്ച. ദിവസത്തില്‍ അഞ്ചും ആറും തവണയാണ് ഭക്ഷണം കഴിക്കാനായി കാക്ക എത്തുന്നത്. പലഹാരങ്ങള്‍ വച്ചിരിക്കുന്ന പെട്ടിയുടെ മുകളില്‍ സ്ഥാനം ഉറപ്പിച്ചാണ് കാക്ക ഭക്ഷണം വാങ്ങുന്നത്. കടയില്‍ എത്ര തിരക്ക് ആണെങ്കിലും അനിയേട്ടന്റെയോ കുടുംബത്തിന്റെയോ കയ്യില്‍ നിന്നും ഭക്ഷണം വാങ്ങാതെ കാക്ക പോകില്ല. ഓരോ സമയത്തും കൃത്യമായ മെനുവും ഉണ്ട്. കട തുറന്ന് രാവിലെ 6 :30-ന് പപ്പടം, പിന്നെ രണ്ട് തവണ ഉഴുന്നുവട, ഉച്ചയ്ക്ക് പൊരിച്ച മീന്‍ നിര്‍ബന്ധം, കോഴിമുട്ടയും മറ്റു പലഹാരങ്ങളും. അങ്ങനെ നീളുന്നു കാക്കത്തമ്പുരാട്ടിയുടെ മെനു. മെനുവില്‍ നിന്നും എന്തെങ്കിലും തെറ്റിച്ചു തന്നാല്‍ പിണങ്ങി മാറി നില്‍ക്കുകയും ചെയ്യും ഈ കാക്കത്തമ്പുരാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top