Latest News

കൊറോണ വ്യാപനം തടയുന്ന വഴികള്‍ പരിചയപ്പെടുത്തി മോദി/video

ന്യൂഡല്‍ഹി: ലോകമെമ്പാടും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘കിംവദന്തികളാണ് ഇപ്പോള്‍ വേഗത്തില്‍ പടരുന്നത്. കിംവദന്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു.’ പകര്‍ച്ച വ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകുന്നതിനുപകരം മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കൈ കഴുകണമെന്നും മുഖത്തോ കണ്ണുകളിലോ തൊടരുതെന്നും അദ്ദേഹം പറയുന്നു. ആളുകള്‍ പലപ്പോഴും വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് അവരുടെ മുഖത്ത് സ്പര്‍ശിക്കുന്നുവെന്നും ഇത് അണുബാധയുടെ വ്യാപനത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. വൈറസ് ബാധിച്ചവര്‍ ഭയപ്പെടേണ്ടതില്ല. എത്രയും വേഗം ഡോക്ടറെ സമീപിക്കുകയാണ് വേണ്ടതെന്നും മോദി പറയുന്നു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Narendra Modi (@narendramodi) on

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top