തിരുവനന്തപുരം: കൊറോണ സംസ്ഥാനത്തെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്. പല മേഖലകളും ഇപ്പോള്‍ നിശ്ചലമായികൊണ്ടിരിക്കുകയാണ്. വൈറസിനെ പേടിച്ച് ആളുകള്‍ വീട്ടിലിരിക്കുന്നത് കൊണ്ട് തന്നെ പൊതു ഗതാഗത സംവിധാനവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്.നികുതി അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും എ.കെ ശശീന്ദ്രന് പറഞ്ഞു.