തിരുവല്ല: തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി വയോധിക മരിച്ചു. ചെറിയനാട് സ്വദേശി എന്‍.എം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
പാസഞ്ചര്‍ ട്രെയിനാണ് അന്നമ്മയെ തട്ടിയിട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR