Breaking News

ടീച്ചറേ..ശമ്പളം വേണ്ട,ഐസോലേഷൻ വാർഡുകളിൽ നിൽക്കാമെന്ന് വരെ അറിയിച്ച് യുവതികൾ ; കൊറോണക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് മലയാളികൾ

കൊറോണ ഭീതി ലോകമാകെ കീഴടക്കിയിരിക്കുകയാണ്. എന്നാൽ കോവിഡ് 19 വൈറസ് ബാധയെ ശക്തമായി നേരിടാൻ സംസ്ഥാനത്തെ ഭരണ സംവിധാനങ്ങൾക്കൊപ്പം കൈകോർക്കാനും സഹകരിക്കാനും തയാറെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് മലയാളികൾ. നഴ്സിങ് രംഗത്ത് 10 വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർ തൊട്ട് ആംബുലൻസ് ഡ്രൈവർമാർ വരെ വൈറസ് വ്യാപനത്തെ ചെറുക്കാൻ തങ്ങൾ കൂടെയുണ്ടെന്നു പറയുകയാണ് സമൂഹ മാധ്യമങ്ങളിൽ കൂടി.

 

 

സർക്കാർ നടപടികൾ സൂചിപ്പിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഇട്ട പോസ്റ്റുകൾക്ക് താഴെയാണ് ഹൃദയ സ്പർശിയായ വാക്കുകൾ.


ഞാനും നഴ്‌സാണ്..ഇപ്പോൾ ജോലി ചെയ്യുന്നില്ല .രാത്രിയിലുൾപ്പെടെ സേവനത്തിനു തയാറാണെന്ന് വിളിച്ചു പറയുക മാത്രമല്ല,പലരും മൊബൈൽ നമ്പർ വരെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top