തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വലിയമല പേരില കടുക്കാകുന്ന് പുത്തന്‍ വീട്ടില്‍ രാമചന്ദ്രന് വത്സല ദമ്പതികളുടെ മകന് വിഷ്ണു (32)നെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ അജേന്ദു നാലു മാസം മുന്‍പ് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. വലിയമല പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 4 മാസം പ്രായമുള്ള കുഞ്ഞുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR