Kottayam

മക്കളും കുടുംബവുമുണ്ട്; കോട്ടയത്ത് ‘കൊറോണ’ മാസ്കും വെക്കും

കോട്ടയം: കോട്ടയം മള്ളൂശ്ശേരിയിൽ കൊറോണ എത്തിയിട്ട് പത്ത് വർഷമായി. ഭർത്താവുണ്ട്, മക്കളുണ്ട് കുടുംബമുണ്ട്….

തള്ളല്ല… ഇത് കൊറോണ എസ് എന്ന മുപ്പത്തിനാലുകാരിയായ വീട്ടമ്മയുടെ കഥയാണ്..

സ്വന്തം പേരിലൊരു മഹാമാരി ഭീതി പടർത്തുമ്പോൾ ഈ ‘കൊറോണക്കും’ മാസ്ക് വെക്കാതെ പറ്റില്ലല്ലോ. എന്തായാലും കൊറോണ വൈറസ് വില്ലൻ റോളിൽ ണെങ്കിലും ഈ കൊറോണ ഇപ്പോൾ നാട്ടിലെ താരമാണ്.

കഴിഞ്ഞ പത്തു വർഷമായി മള്ളൂശേരി മാത്തൻ പറമ്പിൽ ഷൈൻ തോമസിൻ്റെ ഭാര്യയായി കൊറോണ ഇവിടെയുണ്ട്. വീട്ടിലും നാട്ടിലും എല്ലാവരും വിളിച്ചിരുന്നത് റ്റിനു എന്നാണ് .

മൂത്ത മകൻ കെവിൻ 5-ാം ക്ലാസിൽ മോഡൽ സ്കൂളിലും ഇളയ മകൻ നവിൻ ടൗൺ എൽ പി.എസിൽ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഈ വർഷം കുട്ടികളെ ചേർക്കാൻ മാതാപിതാക്കളുടെ പേര് സ്‌കൂളിൽ നൽകിയപ്പോഴാണ് കൊറോണയെന്ന വീട്ടമ്മയ്ക്ക് പേരിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. കൊവിഡ് കാലത്തുള്ള പ്രവേശനമായതിനാൽ മാതാവിന്റെ പേരിന്റെ സ്ഥാനത്തു അറിയാതെ വന്ന എഴുത്തു പ്രശ്നമാണെന്നാണ് അധ്യാപകർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളുടെ പിതാവ് ഷൈനിനെ ഫോണിൽ വിളിച്ച് മാതാവിന്റെ തിരിച്ചറിയൽ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഉള്ളതാണോ അതോ തമാശയാണോ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം. ആധാർ കാർഡും വോട്ടേഴ്‌സ് ഐ.ഡി കാർഡും നേരിട്ട് സമർപ്പിച്ചപ്പോൾ കാര്യം വ്യക്തമായി. കുട്ടികളുടെ അമ്മ ‘കൊറോണ’ തന്നെ.

പേരിനെപ്പറ്റി കൊറോണ പറയുന്നു:

വീട്ടിൽ റ്റിനു എന്നാണ് പേര്. അടുത്തകാലം വരെ ഒറിജിനൽ പേര് അധികമാർക്കും അറിയില്ലാരുന്നു. ഇപ്പോൾ നാട്ടുകാരും കൂട്ടുകാരുമൊക്കെ സ്നേഹത്തോടെ തമാശയായി കളിയാക്കാറുണ്ട് ദേ കൊറോണ വരുന്നു.. ഗോ കൊറോണ എന്നൊക്കെ. കൊറോണ വൈറസ് ഇത്ര പ്രശ്നക്കാരനാണെന്ന് കരുതിയില്ല. 34 വർഷം മുൻപ് മാമോദീസയ്ക്ക് കായംകുളം സെന്റ് ജോസഫ് പള്ളി വികാരി ജെയിംസ് ആണ് കൊറോണ എന്ന പേരിട്ടത്. കാർന്നോന്മാരോട് കുഞ്ഞിന് പേര് വല്ലതും കണ്ടുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അന്ന് കൊറോണ എന്ന വിശുദ്ധയുടെ ദിനമായിരുന്നു. അച്ചൻ ആ പേരുതന്നെ എനിക്കും ഇട്ടുതന്നു. ആ അച്ചനിപ്പോഴും ഉണ്ടെന്ന് എന്റെ അച്ഛൻ അടുത്തിടെ പറഞ്ഞു. ഞാൻ കണ്ടിട്ടില്ല. സ്‌കൂളിലൊക്കെ പഠിക്കുമ്പോ ആദ്യമൊക്കെ ചമ്മലാരുന്നു. ഇപ്പൊ ചമ്മലൊന്നുമില്ല. ഷൈൻ ചേട്ടൻ ഇടയ്ക്കിപ്പോൾ മഹാമാരിക്ക് നിന്റെ പേരാണെന്നും പറഞ്ഞുകൊണ്ട് കളിയാക്കും.


നാട്ടുകാർക്ക് ഭയമാണെങ്കിലും കഴിഞ്ഞ 10 കൊല്ലമായി ഷൈൻ കൊറോണയെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. കായംകുളം ചൂളത്തെരുവ് ജെ.ബാബുവിന്റെയും സെലിന്റെയും മകളാണ് കൊറോണ. ഒരു ചേച്ചിയുണ്ട് പേര് ഷേർലി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top