കൊവിഡ് 19(കൊറോണ വൈറസ്) കൊതുകിലൂടെ പകരുമോ?. പലർക്കും ഉള്ള സംശയം ആണിത്. ആശങ്ക വേണ്ട. കൊവിഡ് 19 പരത്താന്‍ കൊതുകുകള്‍ക്ക് കഴിയുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ലോകാരോഗ്യസംഘടന(WHO) വ്യക്തമാക്കി.
പിന്നെ എങ്ങനെയാണ് കൊറോണ പകരുന്നത്?
രോഗബാധിതനായ ഒരാൾ ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്രവങ്ങളിലൂടെയോ ഉമിനീര്‍കണങ്ങള്‍ വഴിയോ ആണ് കൊവിഡ് 19 പകരുന്നത്. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത വര്‍ധിപ്പിക്കും.
കൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍:
പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, വയറിളക്കം എന്നിവയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങള്‍.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ