Breaking News

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് 4 വിദ്യാർത്ഥിനികൾ ഉള്‍പ്പെടെ 6 പേർക്ക് പരിക്ക്/video


ആലപ്പുഴ : പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ 4 വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന്‍ വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ്ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേര്‍ കനാലിലേക്കാണു വീണത്. അതിനു ശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെ ഇടിച്ചു. തുടര്‍ന്നു പോസ്റ്റില്‍ ഇടിച്ചാണു കാര്‍ നിന്നത്.

കാര്‍ ഓടിച്ച അസ്‌ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്.

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് 4 വിദ്യാർത്ഥിനികൾ ഉള്‍പ്പെടെ 6 പേർക്ക് പരിക്ക്

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് 4 വിദ്യാർത്ഥിനികൾ ഉള്‍പ്പെടെ 6 പേർക്ക് പരിക്ക്

Posted by Keralavision News on Tuesday, March 10, 2020

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top