ന്യൂഡല്‍ഹി: കൊവിഡ് ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.. B.1.617 എന്നാണ് ലോകാരോഗ്യ സംഘടന ഇതിന് പേര് നല്‍കിയിരിക്കുന്നത്..
ഇന്ത്യ കഴിഞ്ഞാല്‍ ബ്രിട്ടനിലാണ് B.1.617 എറ്റവും കൂടുതലായി കാണപ്പെടുന്നത്. കൊവിഡിന്റെ ഇന്ത്യന്‍ വകഭേദത്തെ ആഗോള ഉത്കണ്ഠ എന്നാണ് ഡബ്ല്യു എച്ച് ഒ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടണ്, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിഭിന്നങ്ങളായ കൊറോണ വൈറസ് സാന്നിദ്ധ്യങ്ങള്‍ കണ്ടെത്തിയത്.
ആദ്യത്തേതിനെക്കാള്‍ ഏറെ അപകടം നിറഞ്ഞതാണ് ഇവ എന്നാണ് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കുന്നത്.