തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്തു. ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് എത്തുക എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന് ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.