കുവൈത്തില്‍ തീപിടിത്തത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു. കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ സബാഹ് അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് പ്രദേശത്തെ വീട്ടില്‍ അഗ്നി ബാധ ഉണ്ടായത്. വീടിനുള്ളില്‍ കുടുങ്ങി കിടന്നവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയതിനു ശേഷമാണു കുട്ടികള്‍ മരണമടഞ്ഞത്. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് വേലക്കാരികള്‍ പുറത്ത് ചാടി രക്ഷപ്പെട്ടതായി അഗ്നി ശമന സേനാ വിഭാഗം അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ