കൊല്ലം: ലോക വ്യാപകമായി കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്ക്. അമൃതാനന്ദമയീ മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് കുറിപ്പില്‍ പറയുന്നു.
വള്ളിക്കാവിലുള്ള ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമയി കാണാറുള്ളത്. സ്വദേശികളും വിദേശികളുമായ ആളുകളെ കണ്ട് അമൃതാനന്ദമയി ആലിംഗന ദര്‍ശനം നല്‍കാറുണ്ട്. എന്നാല്‍, രാജ്യത്ത് വിദേശികളടക്കമുള്ളവര്‍ക്ക് കൊറോണ ബാധിച്ചതിന്റെ സാഹചര്യത്തില്‍ ഇത് നിര്‍ത്തലാക്കാന്‍ ആരോഗ്യ വകുപ്പ് മഠത്തിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR