ബീഹാര്‍: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണം ആറായി. ബീഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 38 വയസ്സുകാരനാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇയാള്‍ക്ക് വൃക്ക രോഗം ഉണ്ടായിരുന്നതാതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പാട്നയ്ക്ക് പുറമെ മഹാരാഷ്ട്രയിലും രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി ഇന്ന് മരിച്ചിരുന്നു. ഇയാള്‍ക്ക് രക്ത സമ്മര്‍ദ്ധവും പ്രമേഹവും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ 10 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline