കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും നടക്കും. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും ഇന്ന് വിസ്തരിക്കും. ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഗായിക റിമി ടോമിയുടെയും പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സന്റെയും വിസ്താരം ഇന്നലെ പൂര്‍ത്തിയായി. അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ആദ്യ 7 സാക്ഷികളുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തിന്റെ തീയതി ഇന്ന് കോടതി തീരുമാനിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR