തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ് യാത്രക്കാരൻ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് റിപ്പോര്‍ട്ട് നല്‍കും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുരേന്ദ്രന് ബസ് സ്റ്റാന്‍ഡില്‍ വച്ചു തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. അതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കെഎസ്ആര്‍ടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് ഇന്നലെ തന്നെ കേസെടുത്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR