ആലപ്പുഴ ഹരിപ്പാട് തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു. രാജമ്മ (87) ആണ് മരിച്ചത്. ചപ്പുചവറുകള്‍ക്ക് തീയിടാന്‍ പുറത്തിറങ്ങിയപ്പോഴാണ് കടിയേറ്റത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം. തലയുടെ പിന്‍ഭാഗത്തും കയ്യിലും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്.
വീടിന് പരിസരത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതിനാല്‍ ആരും സംഭവം അറിഞ്ഞിരുന്നില്ല. കൂട്ടുകിടക്കാനായി ദിവസേന എത്തുന്ന അയല്‍ക്കാരി രാത്രിയില്‍ എത്തിയപ്പോളാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ വീടിന്റെ സമീപം ബോധരഹിതയായി കിടന്ന രാജമ്മയെ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആരൂര്‍ എല്‍.പി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രീകുമാര്‍, സന്ധ്യ, മിനി. മരുമക്കള്‍: ചന്ദ്രമോഹന ബാബു, മോഹന്‍ കുമാര്‍, അനിത.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR