Breaking News

വളര്‍ത്തുനായയുമായി ലിഫ്റ്റിൽ, അമ്മയ്‌ക്കൊപ്പമുള്ള കുട്ടിയുടെ കൈ നായ കടിച്ചുപറിച്ചു- വീഡിയോ

ലിഫ്റ്റില്‍ സ്‌കൂള്‍ കുട്ടിയെ വളര്‍ത്തുനായ കടിച്ചു. അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് ലിഫ്റ്റില്‍ വച്ച്‌ കുട്ടിയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്.വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്ക് നാലു കുത്തിവെയ്പ് എടുത്തു.

ഉത്തർപ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോകുന്നതിനാണ് കുട്ടി ലിഫ്റ്റില്‍ കയറിയത്. അതേ ലിഫ്റ്റില്‍ വളര്‍ത്തുനായയുമായി മറ്റൊരാളും കയറി. ഈ നായയാണ് കുട്ടിയെ കടിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റില്‍ കയറി നിമിഷങ്ങള്‍ക്കകമാണ് വളര്‍ത്തുനായ കുട്ടിയെ കടിച്ചത്. കുട്ടിയുടെ കൈയിലാണ് കടിച്ചത്. നായ കുട്ടിയുടെ കൈ കടിച്ചുപറിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചുറ്റും അടഞ്ഞ സ്ഥലമായതിനാല്‍ നായയുമായി ലിഫ്റ്റില്‍ കയറുന്നത് അനുവദിക്കാന്‍ പാടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top