കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. ദൊട്ടപ്പന്‍കുളത്താണ് അപകടമുണ്ടായത്. കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx