Breaking News

മലേഷ്യയിൽ ക്രൂര പീഡനത്തിനിരയായ ഹരിദാസിന് മോചനം

ചെന്നൈ : മലേഷ്യയിലെ പെനാങ് സ്റ്റേറ്റില്‍ ക്രൂര പീഡനത്തിന് ഇരയായ മലയാളിക്ക് മോചനം . ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഹരിദാസനാണ് തൊഴിലുടമയില്‍ നിന്നു ക്രൂര പീഡനത്തിനിരയായി ദേഹമാസകലം പൊള്ളലേറ്റത്. ഇരുമ്പ് ദണ്ഡ് ചൂടാക്കി ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ഹരിദാസ് ചെന്നൈയിൽ എത്തി . ഹരിദാസ് കുടുംബവുമായി സംസാരിച്ചു .ഹരിദാസിന്റെ മോചനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലേഷ്യയിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടിരുന്നു.

നാലു വര്‍ഷം മുന്‍പാണ് ബാര്‍ബര്‍ ജോലിക്കായി ഹരിദാസന്‍ മലേഷ്യയിലെത്തിയത്. ആറു മാസം കൂടുമ്പോള്‍ മാത്രമാണ് നാട്ടിലേക്ക് പണം അയച്ചിരുന്നത്. ഹരിദാസനെ വല്ലപ്പോഴും മാത്രമേ കുടുംബവുമായി സംസാരിക്കാന്‍ പോലും തൊഴില്‍ ഉടമ അനുവദിച്ചിരുന്നുള്ളു. ശമ്പളം കിട്ടുന്നില്ലെന്നും തൊഴില്‍ ഉടമ ക്രൂരപീഢനത്തിന് ഇരയാക്കുന്നതായും ഹരിദാസന്‍ ഭാര്യയെ അറിയിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ എട്ടുമാസത്തെ ശമ്പള കുടിശ്ശികക്കായി കാത്തിരിക്കുകയായിരുന്നു.
മലേഷ്യയില്‍ ഹരിദാസന്‍ ജോലി ചെയ്യുന്ന സ്ഥാപത്തിനു സമീപത്തുള്ള ഒരു തമിഴ്‌നാട് സ്വദേശിയുടെ ഫോണില്‍ നിന്നും ഞായറാഴ്ച ഭാര്യയെ വിളിച്ചു രക്ഷപ്പെടുത്തണം എന്ന് മാത്രം പറഞ്ഞു കോള്‍ കട്ട് ചെയ്യുകയായിരുന്നു. ശേഷം ക്രൂരമായ പീഡനത്തിനിരയായ ഫോട്ടോയും അയാള്‍ നാട്ടിലേക്ക് അയച്ചു കൊടുത്തു.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top