കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 64 പൈസയാണ്. ഡീസല്‍ വില 67 രൂപ 78 പൈസയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 95 പൈസയാണ്. ഡീസല്‍ വില 69 രൂപ 09 പൈസയും. കോഴിക്കോട് പെട്രോള്‍ ഡീസല്‍് വില യഥാക്രമം 73 രൂപ 96 പൈസയും, 68 രൂപ 10 പൈസയുമാണ്. മൂന്നു ദിവസത്തിനിടെ പെട്രോളിന് 44 പൈസയാണ് കുറഞ്ഞത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR