കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിനു 30 പൈസയും ഡീസലിനു 26 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.43 രൂപയും ഡീസല്‍ വില 66.65 രൂപയുമായി. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതോടെ ആണ് ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: