Breaking News

കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു;തൈക്കൂടം സ്റ്റേഷന്‍ അടച്ചു

വൈറ്റില: കൊച്ചി മെട്രോ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈറ്റില തൈക്കൂടം ലൈനിലെ ഗതാഗതം ആണ് തടസ്സപ്പെട്ടത്‌ .കടവന്ത്ര-വൈറ്റില സർവീസും ഭാഗികമായി തടസ്സപ്പെട്ടു. വൈറ്റില തൈക്കൂടത്ത് ഒരു ട്രെയിൻ കേടായതാണ് ഗതാഗതം തടസ്സപ്പെടാൻ കാരണം.

മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൈക്കൂടം സ്റ്റേഷന്‍ അടച്ചു. താത്കാലികമായാണ് സ്റ്റേഷന്‍ അടച്ചത്. മെട്രോയുടെ അവസാനത്തെ സ്റ്റേഷനാണ് തൈക്കൂടം.

തകരാറിലായ ട്രെയിന്‍ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടക്കുകയാണ്. അതിനാല്‍ ഇതുവഴി സര്‍വീസ് നടത്താനാകാത്ത സാഹചര്യമാണുള്ളത്. നിലവില്‍ തൊട്ടുമുമ്ബത്തെ സ്റ്റേഷനായ വൈറ്റില വരെ എത്തി ട്രെയിനുകള്‍ മടങ്ങുകയാണ്.

തകരാര്‍ പരിഹരിച്ച്‌ എത്രയും വേഗം സര്‍വീസ് പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top