Breaking News

മതസ്വാതന്ത്ര്യം ചര്‍ച്ചയായി,ഡൽഹി സംഘർഷം ഇന്ത്യയുടെ ആഭ്യന്തരകാര്യം, കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാര്‍: ഡോണള്‍ഡ് ട്രംപ്


ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനം ഏറ്റവും മികച്ചതായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ലൊരു നേതാവാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദിയുമായി സംസാരിച്ചു. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം നല്‍കാന്‍ ഏറെ പരിശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും കേന്ദ്ര സര്‍ക്കാര്‍ അതിനായി പരിശ്രമിക്കുന്നുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അതേസമയം, രാജ്യത്തെ ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടക്കുന്നുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടെന്നും അത്തരം വിഷയങ്ങളേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അതെല്ലാം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് വീണ്ടും ട്രംപ് പറഞ്ഞു. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനോ സഹായിക്കാനോ എന്തിനും തയാറാണ്. മോദിയുമായും ഇംറാന്‍ ഖാനുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top