മെറ്റ് ഗാലയില്‍ പാറിപ്പറന്ന മുടിയും സില്‍വര്‍ കളര്‍ ഗൗണുമായെത്തി പ്രിയങ്ക ചോപ്ര ട്രോളുകള്‍ക്ക് ഇരയായിരുന്നു. അടുത്തിടെ ഗ്രാമി അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ച ഗൗണും പ്രിയങ്കയ്ക്ക് വിമര്‍ശനങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയെ കോപ്പി ചെയ്തെത്തിയെന്നു പറഞ്ഞ് മറ്റൊരു ബോളിവുഡ് നടിയെയാണ് ഫാഷനിസ്റ്റകള്‍ വിമര്ശിക്കുത്. കക്ഷി മറ്റാരുമല്ല മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന ഭൂമി പട്നേക്കറാണ്.
റാഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ആയിരുന്നു അന്ന് പ്രിയങ്കയ്ക്ക് ട്രോളുകള്‍ വാരിക്കൂട്ടിയത്. 72 ലക്ഷംരൂപയുടെ വെള്ളനിറത്തിലുള്ള സാറ്റിന് ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍ അതീവ ഗ്ലാമറസ് ലുക്കാണ് നല്‍കിയത്. ഇതിനു സമാനമായ ഡ്രസ്സാണ് ഇപ്പോള്‍ ഭൂമിയും ധരിച്ചിരിക്കുന്നത്.
Am blushing ☺ #Hello #Monday #Love #BlushPink pic.twitter.com/x2TwL3QwJX
— bhumi pednekar (@bhumipednekar) February 24, 2020
ഗൗണില്‍ പ്രിയങ്കയുടേതിന് സമാനമായ ഇറക്കംകൂടിയ നെക്ക് ലൈനാണ് വിമര്‍ശകരുടെ കണ്ണിലുടക്കിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx