Entertainment

‘വർക്ക് @ ഹോം’; പുതിയ ലുക്കിൽ മമ്മുക്ക

കൊച്ചി: മാസ് ലുക്കിൽ വീണ്ടും എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഫോട്ടോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്ന ക്യാപ്ഷനും സകരമാണ്

വീട്ടിൽ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ പ്രധാന വർക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. “ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ” എന്ന് ചോദിച്ച ഷറഫുദ്ദീന്റെ കമൻ്റിട്ടപ്പോൾ “ചുള്ളൻ മമ്മൂക്ക”യെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

അനൂപ് മേനോൻ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് രസകരമായ കുറിപ്പോടെയാണ്. കോവിഡ് കാലത്തിന് ശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന യുവതാരത്തിന്റെ സെൽഫിയാണിത് എന്നു പറഞ്ഞാണ് മമ്മുക്കയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവിധായകർ ദയവായി ശ്രദ്ധിക്കണമെന്നും അനൂപ് മേനോൻ കുറിക്കുന്നു

Selfie of an youngster badly wanting to enter films post covid …directors please take note..another 30 years to rule the roost..love mamukka..

Posted by Anoop Menon on Sunday, August 16, 2020

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top