Entertainment

ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, ഇത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല: ശ്രുതി ഹാസന്‍

ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയായി നടി ശ്രുതി ഹാസന്‍. താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട് എന്നാണ് താരം തുറന്നുപറഞ്ഞത്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല” നടി പറഞ്ഞു. കഴിഞ്ഞ ദിവസം ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത
ചിത്രത്തിനെ പലരും വിമര്‍ശിച്ചു. താരത്തിന്റെ മൂക്കും, ചുണ്ടും പ്ലാസ്റ്റിക് സര്‍ജറി നടത്തിയതാണെന്ന തരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളുമായി വിമര്‍ശകരെത്തി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

“Whoever is delighted in solitude is either a wild beast or a god “ 🖤

A post shared by @ shrutzhaasan on

‘നേരത്തേ പങ്കുവച്ച ഒരു പോസ്റ്റിനെ ചുവടുപിടിച്ചാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാന്‍. എന്നാല്‍ നിരന്തരമായ അഭിപ്രായപ്പെടലുകള്‍, ‘അവള്‍ വളരെ തടിച്ചിയാണ്, അവള്‍ വളരെ മെലിഞ്ഞതാണ്’ എന്നിവ ഒഴിവാക്കാന്‍ ആയേക്കും.’ ‘ഈ രണ്ട് ചിത്രങ്ങളും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്. ഞാന്‍ ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് അവരുമായി ബന്ധപ്പെടുത്താന്‍ സാധിച്ചേക്കും. മറ്റൊരാളെ വിലയിരുത്താന്‍ നിങ്ങള്‍ക്കാകില്ല. ഞാന്‍ വളരെ സന്തോഷത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു, ഇതെന്റെ ജീവിതമാണ്, ഇതെന്റെ മുഖമാണ്. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. ഇത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടുമില്ല. ഞാന്‍ അതിന് പ്രചാരണം നല്‍കിയോ? അല്ലെങ്കില്‍ ഞാനതിനെതിരേ സംസാരിച്ചുവോ? ഇങ്ങനെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാല്‍ മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണ്. സന്തോഷിക്കൂ, സ്‌നേഹം പ്രചരിപ്പിക്കൂ.’ ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

So …. I decided to post this right after my previous post and I’ll tell you why. I’m not one driven by other people’s opinions of me but the constant commenting and she’s too fat now she’s too thin is so avoidable. These two pictures have been taken three days apart. I’m sure there are women out there who relate to what I’m going to say. Most often I’m at the mercy of my hormones mentally and physically and over the years I work hard to try and have a healthy relationship with it. It isn’t easy. The pain isn’t easy the physical changes aren’t easy but what’s become easier to me is to share my journey. No one famous or not is in a position to judge another person. Ever. That’s just not cool. I’m happy to say this is my life my face and yes I’ve had plastic surgery which I’m not ashamed to admit. Do I promote it ? No am I against it ? No – it’s just how I choose to live. The biggest favour we can do for ourselves and others is just be and learn to accept the changes and the movement of our bodies and minds. Spread love and be chill . I’m learning everyday to love me for me just a little more because the greatest love story of my life is with myself and I hope yours is too 🙂

A post shared by @ shrutzhaasan on

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top