Breaking News

കോതമംഗലം പള്ളിക്കേസിൽ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് കത്തെന്ന് ജസ്റ്റിസ്;കേസ് തിങ്കളാഴ്ച

കൊച്ചി: കോതമംഗലം പള്ളിത്തർക്കകേസിൽ കളക്ടർ പദ്ധതി തയ്യാറാക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.  വിധി നടപ്പാക്കാൻ രണ്ട് മാസത്തെ സമയം വേണമെന്ന് കളക്ടർ ഹൈക്കോടതിയിൽ അറിയിച്ചു.അതേസമയം കളക്ടറെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.കളക്ടർ ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നില്ല എന്ന്‌ കോടതി പറഞ്ഞു. കോടതി അലക്ഷ്യ നടപടിയുടെ അനന്തര ഫലത്തെ കുറിച്ചു ബോധവാനാണോ എന്ന് കോടതി ചോദിച്ചു. ഇത് രാജ്യത്തിന്റെ നിയമം ആണ്.കോടതിക്ക് മറ്റൊന്നും ചെയ്യാൻ ഇല്ല.വിധി നടപ്പാക്കാതെ കോടതിയെ അപമാനിക്കുന്നു. ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് കഴിയില്ല എങ്കിൽ മറ്റു മാർഗങ്ങൾ തേടേണ്ടി വരും. വിധി നടപ്പാക്കേുമ്പോൾ ക്രമസമാധാന സാഹചര്യം കണക്കിൽ എടുക്കേണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചു. 

കോതമംഗലം പള്ളിക്കേസിൽ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്ന് കത്ത് ലഭിച്ചെന്ന് ജസ്റ്റിസ് പി ബി സുരേഷ്.അത് രജിസ്ട്രാർക്കു കൈമാറിയിട്ടുണ്ട് രജിസ്ട്രാർ കത്ത്  കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും.

 

 

1 Comment

1 Comment

  1. Bijoy

    February 25, 2020 at 3:15 pm

    അത് കഞ്ഞിക്കുഴി ബുദ്ധിയാകാം. ജീവനോടെ കത്തിക്കും എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top