Entertainment

അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും സദാചാരം കലര്‍ത്തുന്നവരോട് അമേയയുടെ കിടിലന്‍ മറുപടി

വസ്ത്രധാരണത്തിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടാറുള്ള നടിയാണ് അമേയ മാത്യു. ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്.

ഫോട്ടോഷൂട്ട് ചിത്രങ്ങളോടൊപ്പം നടി പങ്കുവെച്ച അടിക്കുറിപ്പുകളാണ് വൈറലായിരിക്കുന്നത്.
അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ഇടപ്പെടുന്ന സദാചാരക്കാരെ വിമര്‍ശിച്ചിരിക്കുകയാണ് നടി.

‘അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ’. തന്റെ പുതിയ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top