Breaking News

കോതമംഗലം പള്ളിക്കേസിൽ സർക്കാരിന്റെ അപ്പീലിലെ പിഴവുകൾ തിരുത്തി നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി:കോതമംഗലം പള്ളി കേസിൽ സർക്കാർ നൽകിയ അപ്പീലിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ ഹൈക്കോടതി നിർദേശം.
പുനഃപരിശോധനാ ഹർജി തള്ളിയതിനെതിരെ നൽകിയ അപ്പീലിലെ സാങ്കേതിക  പിഴവുകൾ തിരുത്താനാണ് ഹൈക്കോടതി നിർദേശം.

രാവിലെ കലക്‌ടർ ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു.

കലക്ടർ ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നില്ല എന്ന്‌ കോടതി പറഞ്ഞു. കോടതി അലക്ഷ്യ നടപടിയുടെ അനന്തര ഫലത്തെ കുറിച്ചു ബോധവാനാണോ എന്ന് കോടതി ചോദിച്ചു. ഇത് രാജ്യത്തിന്റെ നിയമം ആണ്.കോടതിക്ക് മറ്റൊന്നും ചെയ്യാൻ ഇല്ല.വിധി നടപ്പാക്കാതെ കോടതിയെ അപമാനിക്കുന്നു. ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് കഴിയില്ല എങ്കിൽ മറ്റു മാർഗങ്ങൾ തേടേണ്ടി വരും. വിധി നടപ്പാക്കേുമ്പോൾ ക്രമസമാധാന സാഹചര്യം കണക്കിൽ എടുക്കേണ്ടതുണ്ടെന്ന് സർക്കാർ അറിയിച്ചു. കേസിൽ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കും എന്ന് ഭീഷണികത്ത് ലഭിച്ചു എന്നും ജ. സുരേഷ്‌കുമാർ പറഞ്ഞു.അത് രജിസ്ട്രാർക്കു കൈമാറിയിട്ടുണ്ട് രജിസ്ട്രാർ കത്ത്  കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top