Entertainment

പലയിടങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടു; എന്നാല്‍ പരിശ്രമം നിര്‍ത്താന്‍ ഞാന്‍ തയാറായിരുന്നില്ല: മലൈക

മോഡലിങ് രംഗത്തേക്ക് ചുവടുവെക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മലൈക അറോറ. ‘തുടക്കത്തില്‍ പലയിടങ്ങളില്‍ താന്‍ ഒഴിവാക്കപ്പെട്ടിരുന്നു എന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. എന്നാല്‍ പരിശ്രം നിര്‍ത്താന്‍ താന്‍ തയ്യാറായില്ലെന്നും അതിനാല്‍ കരിയറില്‍ വിജിയിക്കാന്‍ കഴിഞ്ഞുവെന്നും മലൈക പറയുന്നു.

‘അമ്മയ്‌ക്കൊപ്പമായിരുന്നു നിരവധി ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയത്. തുടക്കത്തില്‍ പലയിടങ്ങളില്‍ നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. എന്നാല്‍ അതുകൊണ്ടൊന്നും ഞാന്‍ പിറകിലേക്ക് പോയില്ല. ഓരോ തവണ ഒഴിവാക്കപ്പെടുമ്പോഴും അടുത്ത തവണ ഉറപ്പായും തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.ആ ദൃഢനിശ്ചയത്തില്‍ തന്നെയാണ് ഞാന്‍ വീണ്ടും ഒഡിഷന് പോയത്. പരിശ്രമം നിര്‍ത്താന്‍ ഞാന്‍ തയാറായിരുന്നില്ല. 17 വയസിലാണ് ഞാന്‍ മോഡലിങ്ങിലേക്കുള്ള ശ്രമം ആരംഭിക്കുന്നത്’- മലൈക പറഞ്ഞു. ബെസ്റ്റ് ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവാണ് മലൈക അറോറ. ഭാവിയില്‍ ആരാകണം എന്നതു സംബന്ധിച്ച് 1516 വയസില്‍ പോലും വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് അവര്‍ ആരാകണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും മലൈക പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top