28 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഓസ്കര് അവാര്‍ഡ് ജേതാവ് എ.ആര് റഹ്മാന് മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹ്മാന്റെ തിരിച്ച് വരവ്. നിര്‍മ്മാണം പുരോഗമിക്കുന്ന ബ്ലെസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ റഹ്മാന് വ്യക്തമാക്കി.
പൃഥ്വിരാജ് നായകനാക്കി ബെന്യാമിന് രചിച്ച ‘ആട് ജീവതം’ എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി.