Breaking News

നല്ലൊരു പ്രണയ സിനിമ ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണം; ആഗ്രഹം വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്


പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ അരങ്ങേറിയ നടിയാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും സജീവമാണെങ്കിലും കീര്‍ത്തിയെ മലയാള സിനിമയില്‍ കണ്ടിട്ട് ഏറെ നാളായി. ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുക എന്നു പറയുകയാണ് കീര്‍ത്തി.

‘ചില സിനിമകള്‍ വന്നിരുന്നു. തമിഴ് സിനിമയ്ക്കൊക്കെ ഡേറ്റ് നല്‍കിയിരുന്നതു കൊണ്ട് പെട്ടെന്നു വരാനാകുന്നില്ല. പ്രിയനങ്കിള്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ ഞാനുണ്ട്. അതു പൂര്‍ണമായ തിരിച്ചുവരവാണെന്ന് പറയാനാകില്ല. നല്ലൊരു പ്രണയ സിനിമ ചെയ്ത് മലയാളത്തിലേക്ക് മടങ്ങിയെത്തണം എന്നു വിചാരിക്കുന്നുണ്ട്. അതിനായിട്ട് കാത്തിരിക്കുന്നു.’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി മലയാളത്തിലേക്കുള്ള തിരിച്ചു വരവ് വെളിപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top