Entertainment

എനിക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട്; വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി നുസ്രത്ത് ഭരൂജ

വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി ബോളിവുഡ് നടി നുസ്രത്ത് ഭരൂജ. ഫിലിംഫെയര്‍ അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പറ്റില്‍ നുസ്രത്ത് ധരിച്ച വസ്ത്രമാണ് വിമര്‍ശനങ്ങള്‍ നേരിടാന്‍ കാരണമായത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും മറ്റുള്ള പ്രതികരണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നടി തുറന്നു പറഞ്ഞു.

‘അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് ആര്‍ക്ക് എന്തു തോന്നിയാലും അത് പറയാനുള്ള അവകാശമുണ്ട്. അവര്‍ക്ക് അതു പറയാന്‍ അവകാശമുള്ളതു പോലെ എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും അവകാശമുണ്ട്” – നുസ്രത്ത് പറഞ്ഞു.

65-മത് ഫിലിം ഫെയറിന്റെ റെഡ് കാര്‍പെറ്റില്‍ മരതക പച്ച നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചാണ് താരം എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top