Kerala

നിങ്ങളുടെ സ്‌നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല…. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്‌നേഹിക്കുന്നു…..ഞാന്‍ കുറെ തെറ്റ് ചെയ്തു….കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നവവധുവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു

കൊടുങ്ങല്ലൂര്‍: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു.
കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല…. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…..ഞാന്‍ കുറെ തെറ്റ് ചെയ്തു….ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്… ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല… ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്…സ്നേഹം എന്താണ് എന്ന് എനിക്ക് മനസിലായത് ഇവിടെ വന്നപ്പോഴാണ്….എന്നൊക്കെയാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

ഞായറാഴ്ചയാണ് ടാന്‍സിയെ ആത്മഹത്യ ചെയ്ത നിലയില്‍ കോട്ടപ്പുറമുള്ള ഭര്‍തൃവീട്ടില്‍ കണ്ടത്. പള്ളിയില്‍ പോകാനായി ഒരുങ്ങിയപ്പോള്‍ ടാന്‍സിയെ കാണാതായപ്പോള്‍ വാതില്‍ തുറന്നപ്പോഴാണ് ടാന്‍സി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. മരണത്തിനു തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു. ഈ സംസാരത്തിലും ഒരു അപാകതയും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. വയറ്റിലെ ചെറുതായ അസ്‌കിതകള്‍ ടാന്‍സിയെ അലട്ടിയിരുന്നു. സ്‌കാന്‍ നടത്തിയിരുന്നു. ചെറിയ സിസ്റ്റുകളാണ് ഉണ്ടായിരുന്നത്. അത് പക്ഷെ മരുന്നുകൊണ്ട് മാറും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top