Woman

കൊറോണയെ കൊല്ലാന്‍ ചൈനയിലേക്ക്; മോദിജി പ്രാര്‍ത്ഥിക്കണം: രാഖി സാവന്ത്‌

വിവാദങ്ങളിലൂടെ പ്രശസ്തയായ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ ലോകത്തെ ഭീതിയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണയെ സംബന്ധിച്ചും തന്റെ തനതു ശൈലി പുറത്തെടുത്തിരിക്കുകയാണ് രാഖി. ‘കൊറോണ വൈറസിനെ കൊല്ലാന്‍’ ചൈന സന്ദര്‍ശിക്കുന്നുവെന്ന് പറഞ്ഞ് രംഗത്തു വന്നിരിക്കുകയാണ് താരം. പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും പറയുന്നു.സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവര്‍ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി പറയുന്നു.

 

ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാണെന്നാണ് രാഖി പറയുന്നത്. ചൈനയിലേക്കു പോകുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് രാഖി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top