തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി, ബോളിവുഡിന്റെ നായികയായി മാറിയ താരമാണ് തപ്സി പന്നു. ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് താരം വെള്ളിത്തിരയി- ലെത്താറുള്ളത്. ഇപ്പോഴിതാ ഒരു യാത്രയ്ക്കിടെ തന്റെ ശരീരത്ത് സ്പര്‍ശിച്ച ആളെ കൈകാര്യം ചെയ്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഗുരുപൂരബിന്ന് ഗുരുദ്വാരയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. നിരവധി ആളുകള്‍ വഴിയിലുണ്ടായിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു. മുമ്പും ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ മാനസികമായി തയ്യാറെടുത്തിരുന്നു. ഇതിനിടെ ഒരാള്‍ എന്റെ പിറകില്‍ സ്പര്‍ശിച്ചതായി തോന്നി. വീണ്ടും അയാള്‍ എന്നെ സ്പര്‍ശിച്ചു. അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്തു, താരം പറഞ്ഞു.
പിന്നില്‍ തോണ്ടിയ അയാളുടെ വിരല്‍ പിടിച്ചു തിരിച്ചു. ഉടന്‍ തന്നെ ആ തിരക്കില്‍ നിന്ന് അയാള്‍ മാറി പോകുകയായിരുന്നുവെന്ന് തപ്സി വ്യക്തമാക്കി. കരീന കപൂര്‍ ഖാന് അവതരിപ്പിക്കുന്ന റേഡിയോ പരിപാടിയിലാണ് ഇക്കാര്യം തപ്സി വെളിപ്പെടുത്തിയത്.