ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. നിര്‍ഭയ കേസില്‍ കേന്ദ്രത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാല് പ്രതികളുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ ഏഴു ദിവസത്തിനുള്ളില്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും ഒരാഴ്ച്ചയ്ക്കകം നല്‍കണം. നിയമനടപടികളുടെ പേരില്‍ ശിക്ഷ നീട്ടികൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
നിര്‍ഭയക്കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും
By
February 5, 2020 2:47 pm