പന്തിരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്‍ഐഎ ഏറ്റെടുത്ത കേസ് സംസ്ഥാനത്തിന് തിരിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. കേസ് തിരികെ വാങ്ങണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
യുഎപിഎ കേസില്‍ എന്‍ഐഎ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
By
February 5, 2020 3:00 pm