Latest News

തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 1,400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുപ്പതിലധികം പേരെ കാണാനില്ല. റിക്ടര്‍സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഉഗ്രഭൂകമ്പമാണ് ഉണ്ടായത്. പ്രവിശ്യയിലെ സിവ്രിസ് പട്ടണമാണ് പ്രഭവകേന്ദ്രം. എലാസിഗിനു സമീപമുള്ള നാലു പ്രവിശ്യകളിലും ചലനം അനുഭവപ്പെട്ടു. 5.4 വരെ തീവ്രതയുള്ള നിരവധി തുടര്‍ചലനങ്ങളുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top