Latest News

ഗുജറാത്തിലും കശ്മീരിലും ഭൂകമ്പം; ആളപായമില്ല

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിന് സമീപം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 8.13 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് എൻ‌സി‌എസ് റിപ്പോർട്ട് ചെയ്തു. രാജ്കോട്ട് നിന്ന് 112 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ഗുജറാത്തിൽ ചലനം അനുഭവപ്പെട്ട് 35 മിനിട്ടുകൾക്ക് ശേഷം രാത്രി 8.35 ഓടെ ജമ്മു കശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കത്ര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് 90 കിലോമീറ്റർ കിഴക്കായി 3.0 തീവ്രത ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് എൻ‌സി‌എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top